ഫുട്ബോൾ ലോകകപ്പ്

കൊണ്ടും കൊടുത്തും ഫ്രാന്‍സും ബല്‍ജിയവും; ആദ്യ പകുതി ഗോള്‍ രഹിതം 

സമകാലിക മലയാളം ഡെസ്ക്

റഷ്യയില്‍ ഫ്രാന്‍സ്-ബല്‍ജിയ ആദ്യ സെമിഫൈനല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഫ്രാന്‍സിനെ വിറപ്പിച്ച് ബല്‍ജിയം കളം നിറയുന്ന കാഴ്ചയാണ് തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത് . ലുക്കാകുവും ഹസാര്‍ഡും നയിക്കുന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഫ്രഞ്ച് യുവനിര വിറയ്ക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയുടെ തുടക്കത്തില്‍ കണ്ടതെങ്കില്‍ ഉജ്ജ്വലമായി കളിയിലേക്ക് തിരിച്ചുവന്ന ഫ്രാന്‍സ് ബല്‍ജിയത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു.

ഒറ്റപ്പെട്ട മുന്നേറ്റങ്ങളില്‍ മാത്രമായി ഫ്രഞ്ച് പട ഒതുങ്ങിയപ്പോള്‍
തകര്‍പ്പന്‍ ഫോമിലാണ് ആദ്യ ലോകകപ്പ് സ്വപ്‌നവുമായി സെമി കളിക്കാനിറങ്ങിയ ബല്‍ജിയം. റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ 14 ഗോളുകള്‍ അടിച്ചുകൂടിയ ബല്‍ജിയത്തില്‍ 15-ാം ഗോള്‍ അകന്നുപോയത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ കളിയിലേക്ക് തിരിച്ചെത്തിയ ഫ്രാന്‍സ് തകര്‍പ്പന്‍ മുന്നേറ്റങ്ങളിലൂടെ ബല്‍ജിയത്തിനെതിരെ പോരാടിയെങ്കിലും അവസാന നിമിഷം ലഭിച്ച ഫ്രീക്കിക് പാഴാക്കിയത് ഫ്രഞ്ച് പ്രതീക്ഷകളെ തകര്‍ത്തു. കളി മെനയുന്നതിലും പന്തടക്കത്തിലും ബല്‍ജിയം ഫ്രാന്‍സിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ആക്രമണങ്ങളിലെ മികവിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് ഫ്രാന്‍സ്. ആദ്യപകുതിക്ക് അവസാനമായപ്പോള്‍ ഫ്രാന്‍സ് 0- ബല്‍ജിയം 0

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി