ഫുട്ബോൾ ലോകകപ്പ്

ഫ്രാന്‍സ്-ബെല്‍ജിയം പോരില്‍ തീപ്പൊരി പാറില്ല, തന്ത്രങ്ങള്‍ കളിക്കുമെന്ന് മറഡോണ

സമകാലിക മലയാളം ഡെസ്ക്

അവസാന നാലിലെ പോരിലേക്ക് ലോകം എത്തുമ്പോള്‍ ആവേശം നിറഞ്ഞ കളി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അര്‍ജന്റീനിയന്‍ ഇതിഹാസം മറഡോണ പറയുന്നത്. രണ്ട് സെമി ഫൈനലിലും തന്ത്രങ്ങളുടെ കളിയായിരിക്കും കളിക്കളത്തില്‍ കാണുക എന്നാണ് മറഡോണയുടെ കണക്കു കൂട്ടല്‍. 

എല്ലാം കൊണ്ടും ബാലന്‍സ് ആയി നില്‍ക്കുകയാണ് ഫ്രാന്‍സ്. ബെല്‍ജിയത്തിന്റെ മനോഭാവത്തില്‍ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ഫ്രാന്‍സിനോട് കട്ടയ്ക്ക് നില്‍ക്കും. വമ്പന്‍ ടീമുകളെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത് എന്നത് ഇരുവരുടേയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

ഇരുവരും ശക്തരായി നില്‍ക്കുന്നത് കൊണ്ട് തന്നെ സെമിയില്‍ തന്ത്രങ്ങളുടെ കളിയായിരിക്കും നമുക്ക് കാണാനാവുക, ആദ്യ പകുതിയില്‍ എങ്കിലും, ഒരാള്‍ ഗോള്‍ വല കുലുക്കുന്നത് വരെയെന്നും മറഡോണ പറയുന്നു. 

ധീരരായ പോരാളികളായിട്ടാണ് ബെല്‍ജിയം ഇത്തവണ എത്തിയത്. ഗ്രൂപ്പില്‍ ജേതാക്കളായാല്‍ കടുത്ത എതിരാളികളാണ് തുടര്‍ന്നങ്ങോട്ട് കാത്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടും ബെല്‍ജിയും പിന്നോട്ട് പോയില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ തന്നെ അവര്‍ തങ്ങളുടെ കരുത്തും ധൈര്യവും വ്യക്തമാക്കി കഴിഞ്ഞു. 

ബ്രസീലാണ് ബെല്‍ജിയത്തിന് തുടക്കത്തിലേ ലീഡ് ദാനം ചെയ്തത്. എന്നാല്‍ അനുകൂല സാഹചര്യം മുതലെടുത്ത് അവര്‍ പ്രതിരോധിച്ച് കളിച്ചതിനെ അഭിനന്ദിക്കാതെ വയ്യ. ഫ്രാന്‍സിലേക്ക് നോക്കുമ്പോള്‍ എംബാപ്പെയുടെ വേഗതയിലും ഗ്രിസ്മാന്റെ സ്‌ട്രൈക്കിങ് കഴിവുകളിലുമാണ് അവരുടെ ശ്രദ്ധ. 

കാസിമിറോവിന്റെ അഭാവം ബ്രസിലീനെതിരെ ബെല്‍ജിയത്തെ തുണച്ചിരുന്നു. എന്നാല്‍ പോഗ്ബയും എന്‍ഗോളോവും ആ സ്‌പേസ് ബെല്‍ജിയത്തിന് നല്‍കില്ല. 

എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ബെല്‍ജിയത്തിന്റെ കളി. ജപ്പാനെതിരെ 30 മിനിറ്റിലായിരുന്നു മൂന്ന് ഗോളുകള്‍ അവരടിച്ചത്. ലുക്കാക്കുവാണ് അവരുടെ പവര്‍ ഹൗസ്. ഹസാര്‍ഡിനേയും ബ്രുയ്‌നേയും കൂടെ കിട്ടുന്നതോടെ ബെല്‍ജിയത്തിന്റെ ശക്തി കൂടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ