ഫുട്ബോൾ ലോകകപ്പ്

ബാലന്‍ ദി ഓര്‍ നിങ്ങളെടുത്തോളു, എനിക്ക് വേണ്ടത് അതല്ല; എംബാപ്പെ നിലപാട് വ്യക്തമാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു താരത്തിന്റെ കൈകളിലേക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി ബാലന്‍ ദി ഓര്‍ എത്തിയിട്ടില്ല. എന്നാല്‍ ആ പതിവ് തെറ്റിക്കുക ഫ്രാന്‍സിന്റെ പത്തൊന്‍പതുകാരനായിരിക്കും എന്നാണ് പറയപ്പെടുന്നത്. പക്ഷേ എംബാപ്പെ പറയുന്നത് ബാലന്‍ ദി ഓര്‍ മറന്നു കളഞ്ഞേക്കാനാണ്. 

എനിക്ക് ജയിക്കേണ്ടത് ലോക കപ്പാണെന്നാണ് എംബാപ്പെ പറയുന്നത്. ബാലന്‍ ദി ഓര്‍ പോലുള്ള വ്യക്തിഗത അവാര്‍ഡുകളില്‍ എനിക്ക് താത്പര്യം ഇല്ല. ലോക കപ്പിന്റെ ഫൈനലില്‍ എത്തി നില്‍ക്കുന്നു എന്നത് ചിന്തിക്കാനാവാത്തതാണ്. ജീവിത സ്വപ്‌നമാണ് അത്. എല്ലാത്തിനേക്കാളും വലുതായ ഒന്ന്. അത് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല. 

എന്റെ വലിയ സ്വപ്‌നങ്ങളുടെ കൂട്ടത്തില്‍ പോലും ഞാനതിലേക്ക് എത്തിയിരുന്നില്ല. ഇപ്പോള്‍ മുന്നിലെത്തിയിരിക്കുന്നത് ഒരു ചവിട്ടുപടി മാത്രമാണ്. ചതിക്കാതെ, ടീമിനൊപ്പം നിന്ന് കളിക്കുമ്പോള്‍ അതിന്റെ പ്രതിഫലം കിട്ടും. ടീമിനെ എത്രത്തോളം സഹായിക്കാന്‍ സാധിക്കുമോ അതാണ് എനിക്ക് വലുത്. ബാലന്‍ ദി ഓര്‍ എനിക്ക് വിഷയമേ അല്ല. ലോക കപ്പാണ് എനിക്ക് വേണ്ടതെന്ന് എംബാപ്പെ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം