ഫുട്ബോൾ ലോകകപ്പ്

രണ്ടാം സെമി പോരാട്ടം ആദ്യ പകുതി പിന്നിട്ടു; ഇംഗ്ലണ്ട് 1- ക്രൊയേഷ്യ 0 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി വ്യക്തമായ മേധാവിത്വം കുറിച്ച് ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ മുന്നില്‍. ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. 

പന്തു കൈവശം വയ്ക്കുന്നതില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ മികച്ചുനിന്നപ്പോള്‍ ആക്രമണത്തിലുറച്ച് ഇംഗ്ലണ്ട് യുവനിര കളിക്കളത്തില്‍ നിറഞ്ഞാടി. 

കളിയുടെ ആഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയര്‍ നേടിയ ഗോളാണ് ആദ്യ പകുതി പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിന് ലീഡ് നേടികൊടുത്തത്. ഡെലെ അലിയെ ലൂക്കാ മോഡ്രിച്ചിനെ ബോക്‌സിന് തൊട്ടുവെളിയില്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ട്രിപ്പിയര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കളിയുടെ ഓരോ നിമിഷവും ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആവേശം നിറഞ്ഞുനിന്നപ്പോള്‍ രണ്ടാം ഗോള്‍ എപ്പോള്‍ വേണമെങ്കിലും പിറക്കാമെന്ന സ്ഥിതിയായിരുന്നു. ഇരുടീമുകളും പൊരുതികളിച്ചപ്പോള്‍ മുന്നേറ്റങ്ങള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ അവസാനിച്ചു. ലോകകപ്പിലെ ഏഴാം ഗോള്‍ കുറിക്കാന്‍ ലഭിച്ച അവസരം ഹാരി കെയിന് നഷ്ടമാകുന്നതും ആദ്യ പകുതിയില്‍ കണ്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം