ഫുട്ബോൾ ലോകകപ്പ്

എന്റെ തലവെട്ടാന്‍ ഇരുന്നവര്‍ എവിടെ? ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ എംബാപ്പെ

സമകാലിക മലയാളം ഡെസ്ക്

ക്വാര്‍ട്ടറും കടന്നതോടെ ഇംഗ്ലണ്ട് ആരാധകര്‍ ലോക കിരീടം സ്വപ്‌നം കണ്ടിരുന്നു. പക്ഷേ ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ തന്ത്രങ്ങള്‍ കൊണ്ട് ജയിച്ചു കയറാമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ വിലപ്പോയില്ല. കിരീടമില്ലാതെ അവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെ പരിഹസിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്ക് മറുപടിപറയുകയാണ് ഫ്രഞ്ച് താരം എംബാപ്പെ. 

ഇറ്റ്‌സ് കമിങ് ഹോം എന്ന ഇംഗ്ലണ്ട് ആരാധകരുടെ വാക്കുകളെടുത്താണ് എംബാപ്പെ അവരെ തന്നെ ട്രോളുന്നത്. ഇറ്റ്‌സ് കമിങ് ഹോം എന്നെഴുതിയിരിക്കുന്നതിന് അടിയില്‍ ഇംപോസിബിള്‍ എന്ന് എഴുതിയ ഫോട്ടോ ഷെയര്‍ ചെയ്താണ് എംബാപ്പെയുടെ മറുപടി. 

എനിക്കിതില്‍ വിഷമം ഉണ്ട്. എനിക്ക് ഇംഗ്ലണ്ടിനെ ഇഷ്ടമാണ്. എന്നാല്‍ എന്നെ അധിക്ഷേപിച്ച് സന്ദേശങ്ങള്‍ അയച്ചവര്‍ ഈ മറുപടി അര്‍ഹിക്കുന്നു എന്നാണ് എംബാപ്പെ പറയുന്നത്. 

ഇംഗ്ലണ്ടിന് മുന്നിലെത്തിയാല്‍ നിങ്ങളെ വെറുതെ വിടില്ല എന്നായിരുന്നു ഇംഗ്ലണ്ട് ആരാധകര്‍ എംബാപ്പെയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ വന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും