ഫുട്ബോൾ ലോകകപ്പ്

ടിപ്പ് നല്‍കിയത് 23 ലക്ഷം രൂപ, കളിക്കളത്തില്‍ മാത്രമല്ല ഹോട്ടലിലും താരമായി ക്രിസ്റ്റിയാനോ  റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

റ്റാലിയന്‍ ക്ലബായ യുവന്റസില്‍ ചേര്‍ന്നതിന് പിന്നാലെ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ  റൊണാള്‍ഡോ. ഇത്തവണ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭീമമായ ടിപ്പ് നല്‍കിയാണ് റൊണാള്‍ഡോ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഇരുപത്തിമൂന്നര ലക്ഷം രൂപയാണ് റോണോ ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലില്‍ നല്‍കിയത്.ഏകദേശം 31, 500 ഡോളര്‍ ടിപ്പായി നല്‍കിയ റൊണാള്‍ഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ജീവനക്കാരുടെ സേവനത്തില്‍ സന്തുഷ്ടനായ ക്രിസ്റ്റ്യാന ഭീമമായ തുക ടിപ്പായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെ അവധി ആഘോഷിക്കാനാണ് റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്.കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍