ഫുട്ബോൾ ലോകകപ്പ്

ഫൈനലില്‍ സ്‌പെയ്‌നിനെ തോല്‍പ്പിക്കും, ബ്രസീല്‍ കിരീടം ഉയര്‍ത്തും; ലോക കപ്പ് പഠനം പറയുന്നത് അതാണ്

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ ആവേശത്തിന്റെ പന്തുരുളാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ കിരീടം ആരുയര്‍ത്തും എന്നത് സംബന്ധിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രവചനങ്ങള്‍ വരുന്നുണ്ട്. ഫൈനലില്‍ സ്‌പെയ്‌നും ബ്രസീലും ഏറ്റുമുട്ടുമെന്നും ബ്രസീല്‍ കപ്പുയര്‍ത്തും എന്നുമാണ് പ്രവചനങ്ങളുടെ കൂട്ടത്തിലെ ഒന്ന്. 

മറ്റ് പ്രവചനങ്ങള്‍ പോലെ ഈ പ്രവചനം വെറുതെ തള്ളിക്കളയാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കാവില്ല. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഗ്രേസ്‌നോട്ടാണ് പഠനം നടത്തി വിജയിയെ പ്രവചിക്കുന്നത്. 

ഗ്രേസ്‌നോട്ടിന്റെ 32 അംഗ ടീം, ലോക കപ്പില്‍ മത്സരിക്കുന്ന ഓരോ രാജ്യത്തിന്റേയും ഓരോ കളിക്കാരേയും പ്രത്യേകം പരിഗണിച്ച്, പഠിച്ചാണ് ഇപ്പോള്‍ പ്രവചനം നടത്തിയിരിക്കുന്നത്. എലോ മാതൃകയാണ് ലോക കപ്പ് വിജയിയെ പ്രവചിക്കാന്‍ ഗ്രേസ്‌നോട്ട് ഉപയോഗിച്ചിരിക്കുന്നത്. ചെസ് കളിക്കാരുടെ കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്നതാണ് ഇത്. 

ബ്രസീലിന് തങ്ങളുടെ ആറാം ലോക കപ്പ് സ്വന്തമാക്കാന്‍ 21 ശതമാനത്തില്‍ കൂടുതല്‍ സാധ്യതയാണ് ഗ്രേസ്‌നോട്ട് നല്‍കുന്നത്. ബ്രസീലിന് പിന്നിലുള്ളതാവട്ടെ സ്‌പെയ്‌നും, ജര്‍മ്മനിയും. സ്‌പെയ്‌നിന്റെ സാധ്യത പത്ത് ശതമാനവും ജര്‍മനിയുടെ സാധ്യത എട്ട് ശതമാനവുമാണ്. 

ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, അര്‍ജന്റീന എന്നീ ടീമുകളാകും അവസാന നാലില്‍ എത്തുക. അങ്ങിനെ വരുമ്പോള്‍ ചിര വൈരികളായ അര്‍ജന്റീനയെ ബ്രസീലിന് സെമി ഫൈനലില്‍ നേരിടേണ്ടി വരുമെന്നും ഗ്രേസ്‌നോട്ട് പ്രവചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍