ഫുട്ബോൾ ലോകകപ്പ്

തിരിച്ചുവരവിന്റെ ദിവസമായിരുന്നു അന്ന്, പരിശീലനം അവസാനിക്കാറായപ്പോഴാണ് അത് സംഭവിച്ചത്; നെയ്മറിന്റെ പരിക്കില്‍ കുട്ടിഞ്ഞോ

സമകാലിക മലയാളം ഡെസ്ക്

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും നേരിട്ട ആഘാതത്തില്‍ നിന്നും മോചിതമായി വരുന്നതിന് മുന്‍പേയാണ് നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയില്‍ വീഴുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പരിശീലനത്തിനിടെ കാലിന് വേദന അനുഭവപ്പെട്ട നെയ്മര്‍ ഗ്രൗണ്ടില്‍ നിന്നും മടങ്ങുന്ന വീഡിയോ ബ്രസീല്‍ ആരാധകരില്‍ തീര്‍ക്കുന്ന ആശങ്ക കുറച്ചൊന്നുമല്ല. 

്തിരിച്ചു വരവിനുള്ള ദിവസമായിരുന്നു ഇന്ന്. ആ ദിവസത്തെ പരിശീലനം അവസാനിക്കാന്‍ പോകവെയായിരുന്നു അത് സംഭവിച്ചത്. എന്തോ വേദന നെയ്മര്‍ക്ക് അനുഭവപ്പെടുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്നാലത് സ്വാഭാവികമായി ഉണ്ടാകുന്ന വേദന മാത്രമാണെന്നുമാണ് നെയ്മറിന്റെ പരിക്കിനെ കുറിച്ച് സഹതാരം കുട്ടിഞ്ഞോ പ്രതികരിച്ചത്. 

നിങ്ങള്‍ കണ്ടത് തന്നെയാണ് ഞാനും കണ്ടത്. ഞാന്‍ നെയ്മറിനോട് സംസാരിച്ചിട്ടില്ല. കളിക്കളത്തില്‍ എല്ലാവരും നെയ്മര്‍ക്ക് പിന്നാലെയാണ്. കളിക്കുമ്പോള്‍ ഫൗളുകള്‍ ്‌നെയ്മര്‍ക്ക് കൂടുതല്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ഒരു താരത്തെ ഹൈലൈറ്റ് ചെയ്യപ്പെട്ടേക്കാം, പക്ഷേ ടീം ഒത്തൊരുമിച്ചുള്ള കളിക്കാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു