ഫുട്ബോൾ ലോകകപ്പ്

പോളണ്ടിനും കൊളംബിയക്കും നിര്‍ണായകം; പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യത്തിലേക്ക് സെനഗല്‍, ജപ്പാന്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: പ്രവചനങ്ങളെ അട്ടിമറിച്ച ഗ്രൂപ്പ് എച്ചില്‍ ഇന്ന് പോളണ്ട്- കൊളംബിയ ടീമുകള്‍ നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ജപ്പാന്‍- സെനഗല്‍ ടീമുകളും ഇന്ന് മുഖാമുഖം വരും. രണ്ട് അട്ടിമറികളാണ് ഗ്രൂപ്പ് എച്ചിനെ ശ്രദ്ധേയമാക്കിയത്. ആദ്യ മത്സരത്തില്‍ ജപ്പാന്‍- കൊളംബിയയേയും സെനഗല്‍- പോളണ്ടിനേയും 2-1ന് പരാജയപ്പെടുത്തിയിരുന്നു. സെനഗല്‍- ജപ്പാന്‍ മത്സരത്തിലെ വിജയികള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുമ്പോള്‍ പോളണ്ട്- കൊളംബിയ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കും. പരാജയപ്പെടുന്നവര്‍ക്ക് ഗുഡ് ബൈ  പറയാം. രാത്രി 8.30നാണ് ജപ്പാന്‍- സെനഗല്‍ മത്സരം. രാത്രി 11.30നാണ് പോളണ്ട്-  കൊളംബിയ പോരാട്ടം. 
പരുക്കില്‍ നിന്ന് മുക്തനായി ഹാമിഷ് റോഡ്രിഗസ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നത് കൊളംബിയക്ക് ആശ്വാസം നല്‍കും. സെനഗലിനെതിരേ ചുവപ്പുകാര്‍ഡ് കണ്ട കാര്‍ലോസ് സാഞ്ചസിന് പകരം വില്‍മര്‍ ബാരിയോസും മുന്നേറ്റത്തില്‍ ഫാല്‍ക്കോവയും കളിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി