ഫുട്ബോൾ ലോകകപ്പ്

മടങ്ങുമ്പോള്‍ ഒരു ജയം എങ്കിലും വേണ്ടേ? ടൂണീഷ്യയും പനാമയും ഒപ്പത്തിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

റഷ്യയില്‍ ടൂണിഷ്യയുടേയും പനാമയുടേയും പോരാട്ടം നേരത്തെ അവസാനിച്ചിരുന്നു എങ്കിലും അവസാന മത്സരം ജയിച്ച് മടങ്ങാന്‍ ലക്ഷ്യം വെച്ച് ഇരുവരും ഇറങ്ങിയതോടെ കളി 1-1 എന്ന നിലയില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടൂണീഷ്യ മറുപടി ഗോള്‍ അടിക്കുകയായിരുന്നു.

 33ാം മിനിറ്റില്‍ ജോസ് ലൂയിസ് റോഡ്രിഗിലൂടെയായിരുന്നു പനാമ ടൂണീഷ്യയ്‌ക്കെതിരെ ഗോള്‍ വല കുലുക്കിയത്. പനാമയും ഗോള്‍ വല കുലുക്കിയതോടെ ടൂര്‍ണമെന്റില്‍ ഇറങ്ങിയ എല്ലാ ടീമും ഓരോ തവണ വല കുലുക്കിയെന്ന റെക്കോര്‍ഡ് റഷ്യന്‍ ലോക കപ്പ് സ്വന്തമാക്കി.

മെരിയായില്‍ നിന്നും ഡിഫ്‌ലക്ഷനിലൂടെയായിരുന്നു പനാമയുടെ ഗോള്‍ പിറന്നത്. ഗോള്‍ കണ്ടെത്തിയത് പനാമ ആണെങ്കിലും ടുണീഷ്യയായിരുന്നു ആക്രമിച്ചു കളിച്ചിരുന്നത്. ആദ്യ പകുതി അവസാനത്തോട് അടുക്കുമ്പോള്‍ 71 ശതമാനവും പന്ത് ടുണീഷ്യയുടെ കൈവശമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്