കേരളം

തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷവും ബി.ജെ.പിയും വി.എസും വിട്ടുനിന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി ഗതാഗതവകുപ്പുമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷവും ബി.ജെ.പി.യും വി.എസ്. അച്യുതാനന്ദനും ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
ഫോണ്‍കെണിയെത്തുടര്‍ന്ന് എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് എന്‍.സി.പിയുടെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടി ഗതാഗതവകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിയ്ക്കുള്ളത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ ചില അനിശ്ചിതത്വങ്ങളൊക്കെയുണ്ടായിരുന്നു. തോമസ് ചാണ്ടിയോടുള്ള വിയോജിപ്പാകാം ആലപ്പുഴജില്ലയില്‍ നിന്നുള്ള എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ വിട്ടുനിന്നത്. പ്രതിപക്ഷവും ബി.ജെ.പിയും ചടങ്ങില്‍നിന്നും വിട്ടുനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം