കേരളം

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന് മണിയുടെ സഹോദരന്‍ നിവേദനം നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി. ആലുവ പാലസില്‍ വച്ചായിരുന്നു രാമകൃഷ്ണന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടത്.
അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. സി.ബി.ഐ. ഏറ്റെടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ പത്രത്തില്‍ വന്ന അറിവു മാത്രമാണെന്നും സി.ബി.ഐ. ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.എല്‍.വി. രാമകൃഷ്ണനും മണിയുടെ ഭാര്യയും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സി.ബി.ഐ. കേസ് ഏറ്റെടുത്തിട്ടില്ലെന്ന് ഇത്തരുണത്തില്‍ സി.ബി.ഐ. അറിയിക്കുകയും ചെയ്തിരുന്നു.
രാജ്‌നാഥ് സിംഗിനൊപ്പം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും എ.എന്‍. രാധാകൃഷ്ണനുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി