കേരളം

മംഗളം മേധാവിമാര്‍ ചോദ്യം ചെയ്യലിനെത്തി;ഫോണും ലാപ്‌ടോപും മോഷണം പോയെന്ന് അജിത് കുമാറിന്റെ പരാതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍കെണി ആസൂത്രണം ചെയ്ത കേസിലെ പ്രതികളായ മംഗളം സിഇഒ അജിത് കുമാര്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. നേരത്തെ മന്ത്രിയെ കുടുക്കിയ മാധ്യമ പ്രവര്‍ത്തകയേയും കൂട്ടി ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം ചാനല്‍ ഓഫീസില്‍ റെയിഡ് നടത്തിയിരുന്നു. 

അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പായി തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ 26നാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവമുണ്ടായത്. സഹായം ചോദിച്ചെത്തിയ സ്ത്രീയോട് മന്ത്രി അപമര്യാദയായി പെരുമാറുന്ന ശബ്ദരേഖ പുറത്തു വിടുന്നു എന്നു പറഞ്ഞാണ് മുന്‍മന്ത്രിയുടെ സ്വകാര്യ ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ടത്. എന്നാല്‍ ചാനല്‍ എകെ സശീന്ദ്രനെ കുടുക്കാന്‍ മനപ്പൂര്‍വം നടത്തിയ കെണിയാണ് ഇതെന്ന് ഉടനെ തന്നെ തെളിയുകയായിരുന്നു. സംഭവം വിവാദമായതോടെ നിരവധി പരാതികളെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. പിടിക്കപ്പെടും എന്ന കണ്ടപ്പോള്‍ ചാനല്‍ സത്യം തുറന്നു പറഞ്ഞ് മാപ്പു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍