കേരളം

നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം;ആശുപത്രി വിട്ടാല്‍ ഡിജിപി ഓഫീസിലേക്ക് പോകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. മരണം വരെ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വിട്ടാല്‍ ഡിജിപി ഓഫീസിലേക്ക് തന്നെ പോകും. മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശ്രീജിത് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന് ഡിജിപിയുമായി ചര്‍ച്ച നടത്തും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ചര്‍ച്ചയ്ക്കില്ല എന്നാണ് അമ്മ മഹിജയടക്കമുള്ളവരുടെ നിലപാട്.കന്റോണ്‍മെന്റ് എസി, മ്യൂസിയം എസ്‌ഐ എന്നിവരാണ് മര്‍ദിച്ചതെന്നും കുടുംബം പറയുന്നു. 

സംഭവം നടന്ന ദിവസം ഡിജിപി മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.ഐജി മനോജ് എബ്രഹാം പൊലീസ് നടപടിയെ കുറിച്ച് അന്തിമ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പൊലീസ നടപടിയെ ന്യായീകരിക്കുമന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സംസാരിച്ചിരുന്നത്. പൊലീസ് മഹിജയെ വലിച്ചിഴച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി