കേരളം

മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ നിന്നും താന്‍ പ്രതിഷേധത്തോടെ വിട്ടുനില്‍ക്കുകയാണെന്ന് കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ജിഷ്ണു പ്രണോയിയുടെ മരണവും, ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ പോലീസ് നേരിട്ടതും തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണവും രണ്ടു മക്കളുള്ള തന്നെ ഏറെ വേദനിപ്പിച്ചതാണ്. ഇതിനു പുറമെ ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവവും തന്നെ സങ്കടപ്പെടുത്തി. ഇക്കാര്യത്തിലൊക്കെയുള്ള പോലീസ് നടപടിയോടും പിണറായി വിജയന്റെ നിലപാടുകളോടും പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടേണ്ടിവരുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് എസ്.പി. ഉദയകുമാറിന്റെ പ്രതികരണം.
തിരുവല്ലയില്‍ ഡൈനാമിക് ആക്ഷന്‍ മാസികയുടെ 50ാം വാര്‍ഷികവും എം.ജെ. ജോസഫിന്റെ 85ാം ജന്മദിനാഘോഷവും പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാറും പങ്കെടുക്കേണ്ടിയിരുന്നത്. അതില്‍നിന്നാണ് എസ്.പി. ഉദയകുമാര്‍ വിട്ടുനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''