കേരളം

ശക്തമായ നടപടി തുടരുമെന്ന പിണറായി വിജയന്റെ വാക്കുകള്‍ മഹിജ വിശ്വസിക്കണമായിരുന്നുവെന്ന് കെ.കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യാത്തതില്‍ ജിഷ്ണുവിന്റെ കുടുംബം പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഇപ്പോള്‍ ആവശ്യമില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസില്‍ ശക്തമയ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കണമായിന്നു. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ പരസ്യം നല്‍കിയതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. 

ഇന്നത്തെ പത്രങ്ങളിലാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയത്.  ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരാണജനകമായ പ്രചരണമാണ് ഒരുസംഘം അഴിച്ചുവിടുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ഒരു ദൃശ്യവും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പരസ്യത്തില്‍ പറുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും