കേരളം

സിംഹത്തെ കണ്ടാല്‍ പട്ടി കുരയ്ക്കുന്ന പോലയെന്ന് മോദിക്കെതിരായ മണിയുടെ പരാമര്‍ശമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്;  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും എംപിയുമായ സുബ്രഹമ്ണ്യന്‍സ്വാമി. സിംഹത്തെ കാണുമ്പോള്‍ പട്ടി കുരയ്ക്കുന്നത് സാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി പാലക്കാട്ട് പറഞ്ഞു. ഒ രാജഗോപാലിന്റെ ജീവചരിത്രം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രേഹികളാണ്. മുസ്ലീം ലീഗ് ജിഹാദികളാണെന്ന പറഞ്ഞ സ്വാമി കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണൈന്നും അഭിപ്രായപ്പെട്ടു. കേരളത്തിന് പുരോഗതിയിലേക്ക് കുതിക്കാന്‍ ഈ രണ്ടുമുന്നണികളും ഇല്ലാതാകണം. അതിന്റെ തുടക്കമാണ് രാജഗോപാല്‍ കേരളത്തില്‍ നിര്‍വഹിച്ചതെന്നും സ്വാമി വ്യക്തമാക്കി.

പരപ്പന അഗ്രഹാര ജയിലില്‍ കിടന്ന് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത് ശശികലയുടെ ഡിജിറ്റല്‍ ഭരണമാണ്. അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും തമിഴ്‌നാട് ജയിലിലേക്ക് മാറാന്‍ നിയമതടസമുണ്ടെന്നും സ്വാമി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി