കേരളം

നന്ദന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ കേഡല്‍ പൊലീസ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കേദല്‍ പൊലീസ് പിടിയില്‍. തമ്പാനൂരില്‍ വെച്ചാണ്  ഇയാളെ പിടികൂടിയത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വെ പൊലിസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.  ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍
സംഭവത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍

അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയാനാണ് പ്രതി ശ്രമിച്ചത്. കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നു. കേദല്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നാണ് അയല്‍വാസിയുടെ മൊഴി. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ അടങ്ങിയ ലുക്കൗട്ട് നോട്ടീസില്‍ പൊലീസ് പുറത്തിറക്കിയിരുന്നു.

അയല്‍വാസികളുമായി ബന്ധമില്ലാതെ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണു കേദലിനെന്ന് പൊലീസ് പറയുന്നു. നാടിനെ നടുക്കിയ കൊലയുടെ കാരണവും ദുരൂഹമായി തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം