കേരളം

സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി; മഹിജയുടെ നിരാഹാരത്തിന് ശേഷം ഡിജിപിയെ മാറ്റിയോ എന്ന് കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സര്‍ക്കാരിനെ പരിഹസിച്ച് കോടതി.  കേരളത്തില്‍ ദിവസങ്ങളോളം ഒരു സ്ത്രീ നിരാഹാര സമരം നടത്തിയ കാര്യം പരിഗണിച്ചു കൊണ്ട് നിലവിലെ ഡിജിപിയെ മാറ്റിയോ എന്ന് കോടതി ചോദിച്ചു.

ഇല്ലാ എന്നായിരുന്നു കോടിയുടെ ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടി. അഞ്ച് ദിവസം മഹിജ നിരാഹാരം കിടന്നത് എല്ലാവരും കണ്ടതല്ലേയെന്നും, ഇക്കാര്യം മാധ്യമങ്ങളിലൂടെ തങ്ങളും അറിഞ്ഞെന്നും ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു.

കേസില്‍ സെന്‍കുമാറിന്റെ വാദം തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്