കേരളം

പിണറായിക്കു വ്യക്തിവിരോധം തന്നെയെന്ന് കെഎം ഷാജഹാന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്നോട് മുഖ്യമന്ത്രി വ്യക്തി വിരോധം തീര്‍ത്തതു തന്നെയെന്ന് കെഎം ഷാജഹാന്‍. വ്യക്തി വിരോധമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഏഴു ദിവസം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. ബാക്കി വിവരങ്ങള്‍ പിന്നീട് പറയാമെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡിജിപി ഓഫിസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം നടക്കുന്ന സമയം ഡിജിപിയെ കാണാന്‍ എത്തിയതായിരുന്നു ഷാജഹാന്‍. സംഭവ സമയം ഡിജിപിയെ കാണാനെത്തിയ മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, ഷാജഹാെന്റ അറസ്റ്റ് വ്യക്തി വിരോധം തീര്‍ത്തതല്ലെന്നും വിരോധം തീര്‍ക്കാനായിരുന്നെങ്കില്‍ നേരത്തെ നടപടി ആകാമായിരുന്നെന്നും ഷാജഹാന്റെ പങ്ക് പൊലീസ് അന്വേഷിക്കെട്ട എന്നും മുഖ്യമന്ത്രി വിശദ്ദീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍