കേരളം

ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റിക്ക് അറിയില്ല;കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റിക്ക് അറിയില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഏതെങ്കിലും നടപടി സ്വീകരിക്കും മുമ്പ് ശ്രീജിത്തിനോട് വിശദീകരണം ചോദിക്കും. ഇക്കാര്യം അദ്ദേഹം പങ്കെടുക്കുന്ന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. വിഷയത്തെ കുറിച്ച് നാദാപുരം ഏരിയ കമ്മിറ്റി സംക്രട്ടറി സംസ്ഥാന കമ്മിറ്റിക്ക് വിശദീകരണം തന്നിട്ടുണ്ട്. കോടിയേരി പറഞ്ഞു.

നേരത്തെ ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്തതിന്റെ പേരില്‍ ശ്രീജിത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി എന്ന പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സിപിഎം വളയം ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്നാണ് നടപടി എടുത്തത് എന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം പാര്‍ട്ടി തന്നോട് ഒരു വിശദീകരണവും തേടിയില്ലെന്ന്‌ ശ്രീജിത്ത് വ്യക്തമാക്കി. നടപടി സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ജിഷ്ണുപ്രണോയിയുടെ മരണത്തിനുത്തരവാദികളെ പൊലീസ് പിടികൂടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും സഹോദരിയ്ക്കുമൊപ്പം ശ്രീജിത്തും നിരാഹാരസമരം നടത്തിയിരുന്നു. സമരം അവസാനിച്ച ശേഷം ജനങ്ങളുടെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വിജയമാണെന്നായിരുന്നു ശ്രീജിത്ത് അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി