കേരളം

സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നതിനായി മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതിനെതിരേ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസിലെ വിധി പറയുന്നതിന് ജഡ്ജിമാരായ മദന്‍ ബി ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരുട ബെഞ്ച് മാറ്റി.

സെന്‍കുമാറിനെ ചുമതയില്‍ നിന്നും മാറ്റിയതിന് അടിസ്ഥാനമായുള്ള രേഖകള്‍ കീഴ്‌ക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, ജിഷ കേസ് അന്വേഷണത്തിലായതിനാലാണ് ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുടപടി നല്‍കി. 

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ഈ കേസിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും ഹരീഷ് സാല്‍വ കോടതിയില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി