കേരളം

ജിഷ്ണുവിന്റെ അമ്മ ആശുപത്രി വിട്ടു; ജയിച്ചുവെന്ന വിശ്വാസത്തിലാണ് ആശുപത്രി വിടുന്നതെന്ന്മഹിജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പരാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിക്ക് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ. ജയിച്ചുവെന്ന വിശ്വാസത്തിലാണ് ആശുപത്രി വിടുന്നതെന്ന് മഹിജ മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തെ തുടര്‍ന്നാണ് മഹിജയേയും ബന്ധുക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും നിരാഹരം തുടരുകയായിരുന്ന മഹിജ കേസിലെ പ്രതികളെ പിടികൂടി അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്ന കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെയ്ച്ചതിന് ശേഷമാണ് നിരാഹര സമരം അവസാനിപ്പിച്ചത്. 

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും ആശുപത്രി വിട്ടു.പെങ്ങള്‍ക്ക് വേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു.ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയെന്നതായിരുന്നു സമരത്തിന്റെ സ്വകാര്യ ആവശ്യങ്ങളില്‍ ഒന്ന്,അത് സാധിച്ചു. ശ്രീജിത്ത് പറഞ്ഞു. 

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ സമയം അനുവദിച്ചിട്ടുണ്ട്. 15ന് രാവിലെ പത്തിനാണു കൂടിക്കാഴ്ച. 

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട കഴിഞ്ഞ അഞ്ചാം തീയതിയാണ് ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിന് മുന്നില്‍ നിരാഹര സമരത്തിനെത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി