കേരളം

സര്‍ക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികള്‍ക്ക് മുന്നില്‍ചൂളില്ലെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  ജിഷ്ണുപ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികള്‍ക്ക മുന്നില്‍ ചൂളില്ലെന്നും പിണറായി വ്യക്തമാക്കി. സിപിഎം മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു പിണറായി.

നെഹ്രു കോളേജിന്റെ മാനേജ്‌മെന്റില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ടപ്പെട്ടവരാണ്. ഈ സംഭവം നടന്നത് യുഡിഎഫ് ഭരണകാലത്തായിരുന്നെങ്കില്‍ കോളേജിനെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കൈക്കൊള്ളുക. ജിഷ്ണു സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല. തെറ്റു പറ്റിയാല്‍ തിരുത്താന്‍ സര്‍ക്കാരിന് യാതൊരു മടിയുമില്ല. ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുണ്ടാകണമെന്നും യുഡിഎഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ നേരെയാക്കാന്‍ സമയമെടുക്കുമെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്