കേരളം

കാനത്തിന് മറുപടിയുമായി കോടിയേരിയുടെ വാര്‍ത്താ സമ്മേളനം നാളെ കണ്ണൂരില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാളെ സിപിഎം മറുപടി നല്‍കും. ഇത് സംബന്ധിച്ച് നാളെ കോടിയേരി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തും.

കാനത്തിന് മറ്റുനേതാക്കളാരും മറുപടി നല്‍കേണ്ടതില്ലെന്നും സിപിഐക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്. കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വാദപ്രതിവാദത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ക്കവിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിലപാടിലാണ് സിപിഎം. നേരത്തെയും ഇത്തരം അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ചര്‍ച്ചയിലൂടെയാണ് പരിഹാരം കണ്ടെത്തിയത്‌

കാനം രാജേന്ദ്രന്‍ പത്രസമ്മേളനം നടത്തിയതിന് പിന്നാലെ സിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു.  സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയുടെ തീരുമാനമനുസിരച്ചാണ് സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് കാനം വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയത്.

വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പ് നല്‍കിയ സത്യവാങ്മൂലം, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍നിന്നും മാറ്റാനുള്ള തീരുമാനങ്ങള്‍, നിലമ്പൂരിലെ മാവോവാദികളുടെ കൊലപാതകം, യുഎപിഎയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പാര്‍ട്ടിയുടെ നിലപാട് പ്രതിപക്ഷ നിലപാടല്ലെന്ന് പറഞ്ഞ് കാനം ആഞ്ഞടിച്ചത്. 

ജിഷ്ണുപ്രണോയിയുടെ കുടുംബം നടത്തിയ സമരത്തില്‍ എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരുകാലത്ത് മുതലാളിമാര്‍ സമരം നടത്തുന്ന ട്രേഡ് യൂണിയനുകളോട് ചോദിക്കുന്നതായിരുന്നെന്നുമായിരുന്നു കാനത്തിന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം