കേരളം

മൂന്നാര്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവികുളം കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്ന ദേവികുളത്തെ സബ് കളക്ടര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാകും സംരക്ഷണം നല്‍കുക. കൂടാതെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആംഡ് പൊലീസിനെ നിയോഗിക്കാനും ഡിജിപി ലോക്‌നാഥ് ബഹ്ഹ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം കൈയേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യേഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാത്ത പൊലീസ് നടപടി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രി മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള നടപടി.

അതേസമയം റവന്യൂ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്ന സമയത്ത് കാഴ്ചക്കാരായി നിന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് സബ് കളക്ടര്‍ വി ശ്രീറാം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ പൊലീസുകാര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ