കേരളം

മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്ന് കടകംപള്ളി, ഇ അഹമ്മദിനെ പ്രചാരണത്തിനു കൊണ്ടുവന്നത് ചുമന്ന്, മഹിജ പരിതാപകരമായ അവസ്ഥ സൃഷ്ടിച്ചെന്നും മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. മലപ്പുറത്ത് വിജയിക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫിന് ഉണ്ടായിരുന്നില്ലെന്നും കടകംപളളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ ഇ അഹമ്മദ് അനാരോഗ്യവാനായിരുന്നു. ആരോഗ്യവാനാണെന്ന് പറഞ്ഞാണ് അഹമ്മദിനെ മത്സരിപ്പിച്ചത്. ഇത് ലീഗില്‍ കലാപത്തിനു കാരണമായി. പ്രചാരണ വേദികളില്‍ ഇ അഹമ്മദിനെ ചുമന്നാണ് കൊണ്ടുവന്നിരുന്നതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്‍പായി മഹിജയും ജിഷ്ണു പ്രണോയിയും പരിതാപകരമായ അവസ്ഥ സൃഷ്ടിച്ചെന്ന് കടകംപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം