കേരളം

യുഡിഎഫിലേക്ക് ഉടനില്ലെന്ന് കെഎം മാണി; ഇത്തവണ അയഞ്ഞ നിലപാട് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: യുഡിഎഫിലേക്ക് ഉടനില്ലെന്ന് കെഎം മാണി. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്താമക്കി മാണി രംഗത്തെത്തിയത്. എന്നാല്‍ മുന്‍നിലാപാടുകളില്‍ നിന്ന് അയഞ്ഞ നിലപാടാണ് മാണി ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ആരോടും അന്ധമായ എതിര്‍പ്പോ അമിതാമയ സ്‌നേഹമോ ഇല്ല,മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്താമാക്കും മാണി പറഞ്ഞു. മലുപ്പുറത്തെ യുഡിഎഫ് വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് കെഎം മാണി പറഞ്ഞു. 

മാണി തിരിച്ച് യുഡിഎഫിലേക്ക് തന്നെ വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം എന്ന് കെപിസിസി പ്രസിഡന്റ് എഎം ഹസ്സന്‍ പറഞ്ഞിരുന്നു. മലപ്പുറത്ത് കെഎം മാണിയുടെ സാന്നിധ്യം യുഡിഎഫിന് ഗുണമായെന്നും മാണിയോട് യുഡിഎഫ് വിട്ടുപോകാന്‍ ആരും പറഞ്ഞിട്ടില്ല എന്നുമായിരുന്നു ഹസ്സന്‍ പറഞ്ഞത്. വെള്ളിയാള്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മാണിയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു