കേരളം

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ലെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പുന്നതിന് എതിരല്ലെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം.കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അത് ചെയ്തതില്‍ തെറ്റുമില്ല. കുരിശ് നീക്കം ചെയ്ത രീതി വിഷമമുണ്ടാക്കി. കുരിശ് ആരാധാനാ വസ്തവാണ്. ജെസിബി വെച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി ഇതാണ് പറഞ്ഞത്. ഈ നിലപാടിനെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെയാണ് റവന്യു വകുപ്പ് മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറിയ സ്ഥലം തിരികെപിടിച്ചത്. ഇതിന്റെ ബാഗമായി അവിടെ സ്താപിച്ചിരുന്ന കുരിശ് നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുക്യമന്ത്രി ഉദ്യോഗസ്ഥരുടെ നടപടി ശാസിച്ച് രംഗത്തെത്തിയിരുന്നു. ഇടിച്ചുപൊളിക്കലല്ല സര്‍ക്കാര്‍ നയം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

കുരിശ് പൊളിച്ച മാറ്റിയതിനെതിരെ യുഡിഎപ് കണ്‍വീനര്‍ പിപി തഹ്കച്ചനും രംഗത്തെത്തി. കുരിശ് പൊളിച്ചത് അധാര്‍മികമെന്നും് യുഡിഎഫ്  െ്രെകസ്തവ വിശ്വാസികള്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കിയെന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എനനുമായിരുന്നു തങ്കച്ചന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ