കേരളം

മനസ് ദുര്‍ബലപ്പെട്ട് പോകുന്നെങ്കില്‍ മുഖ്യമന്ത്രി പഥ്യാഹാരം കഴിച്ച് വിശ്രമിക്കണം: ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മനസ് ദുര്‍ബലപ്പെട്ട് പോകുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും പഥ്യാഹാരം കഴിച്ച് വിശ്രമം എടുക്കണമെന്ന് ഡോ എസ്.ശാരദക്കുട്ടി. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷ സഹയാത്രികയായിരുന്ന ശാരദക്കുട്ടി മുഖ്യമന്ത്രിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചത്.

ക്ഷീണിച്ച മനസുകളാണ് ഇത്തരം ദുര്‍ബല വികാരങ്ങള്‍ക്ക് അടിപ്പെട്ടു പോകുന്നത്. അധികാരത്തിലിരുന്നു തല നരക്കുന്തോറും മനസിന്റെ അടിമത്തം വേണ്ടുവോളം ഉണ്ടാകുമെന്നും ശാരദക്കുട്ടി പറഞ്ഞു. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

"അധികാരത്തിലിരുന്നു തല നരക്കുന്തോറും മനസ്സിന്റെ അടിമത്തം വേണ്ടുവോളം ഉണ്ടാകും..എന്താണ് പുരോഗമനം പറയുന്നവർ ഇങ്ങനെ അടിമത്തം ചുമന്നു കൊണ്ട് നടക്കുന്നത്? ദൂരവ്യാപകമായ ആപത്തു വരുത്തി വെക്കുന്ന അന്ധതയിൽ ഏറെയും മതപരമാണെന്ന് മനുഷ്യചരിത്രം പരിശോധിച്ചാൽ അറിയാം.ഉയർന്ന സ്ഥാനത്തിരിക്കുന്ന ഇരുത്തം വന്ന മൂഢന്മാരെ കൊണ്ടാണ് , ബുദ്ധിമാന്മാരായ വഞ്ചകൻമാരെക്കാൾ കൂടുതലായി ഈ ലോകത്തു ശല്യം ഉണ്ടായിട്ടുള്ളത് എന്ന ആശയം പറഞ്ഞത് സാമൂഹ്യ ശാസ്ത്രജ്ഞനായ ഫ്രെയിസർ ആണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും , മനസ്സ് ദുർബ്ബലപ്പെട്ടു പോകുന്നുവെന്ന് തോന്നുന്നെങ്കിൽ പഥ്യാഹാരം കഴിച്ചു വിശ്രമം എടുക്കണം. കാരണം ക്ഷീണമനസ്സുകളാണ് ഇത്തരം ദുർബ്ബല വികാരങ്ങൾക്ക് അടിപ്പെട്ടുപോകുന്നത്.മനുഷ്യനോടില്ലാത്ത വികാരം മതത്തിനോട് ഉണ്ടാകുന്ന വിപ്ലവകാരിക്കു വൈദ്യസഹായം ആവശ്യമാണ്".

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്