കേരളം

കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ വേറെ പണി നോക്കണം; സബ് കളക്ടറോട് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ഉന്നത തലയോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും ദേവികുളം സബ് കളക്ടര്‍ക്കും നേരെ മുഖ്യമന്ത്രിയുടെ ശകാരവര്‍ഷം. ഇന്നലെ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എംഎം മണിയും ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്. കുരിശ് പൊളിക്കല്‍ പോലുളള നടപടികള്‍ തുടര്‍ന്നാല്‍ വേറെ പണി നോക്കണം.ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്ന് വിചാരിക്കേണ്ട,മുഖ്യമന്ത്രി പറഞ്ഞു. 

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രി എംഎം മണിയും ശകാരിച്ചു. ജില്ലയില്‍ നിന്നുളള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തോന്നിയത് പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും മണി പറഞ്ഞു.  കുരിശ് പൊളിക്കലിന്റെ മുഖ്യ ഉപഭോക്താവ് ബിജെപിയാണെന്നും അവരെ സഹായിക്കുന്ന നടപടിയായി പോയി ഇതെന്നും മന്ത്രി കുറ്റപ്പെടുത്തി.യോഗത്തില്‍ ഉണ്ടായിരുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചാണ് സംസാരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി