കേരളം

പൂമെത്തയിലൂടെയുള്ള നടത്തമല്ല കയ്യേറ്റമൊഴിപ്പിക്കല്‍: കാനം, കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയദാര്‍ഢ്യം മതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയദാര്‍ഢ്യം മതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ നിന്ന് പിന്നോട്ടില്ല.പൂമെത്തയിലൂടെയുള്ള നടത്തമല്ല കയ്യേറ്റമൊഴിപ്പിക്കല്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥരെ ശാസിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്നും കാനം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിബന്ധങ്ങളെ അതിജീവിക്കണമെന്നും കാനം പറഞ്ഞു. 

അതേസമയം പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇനിയും കുരിശ് നീക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കയ്യേറ്റ പ്രശ്‌നത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍