കേരളം

മൂന്നാറിന് പിന്നാലെ അതിരപ്പിള്ളിയിലും നിലപാട് കടുപ്പിച്ച് സിപിഐ; എഐവൈഎഫ് അതിരപ്പിള്ളി സംരക്ഷണ സംഗമം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്നതിനിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന അതിപ്പിള്ളി പദ്ധതിക്കെതിരേയും സിപിഐ പരസ്യമായി സമര പരിപാടികളുമായി രംഗത്ത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ യുവജന സംഘടന എഐവൈഎഫ് ഇന്ന് അതിരപ്പിള്ളിയില്‍ അതിരപ്പിള്ളി സംരക്ഷണ സംഗമം നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകനുള്ള വഴികള്‍ വൈദ്യുതി വകുപ്പ് ആലോചിക്കുന്നതിനിടയിലാണ് പദ്ധതിക്കെതിരെ പരസ്യ പ്രചാരണവുമായി ഇടതുമുന്നണിയിലെ തന്നെ യുവജന സംഘടന രംഗത്തെത്തുന്നത്. അതിന് സിപിഐ പിന്തുണയും നല്‍കുന്നു. ആദ്യമായാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ പരസ്യ പ്രചാരണം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍