കേരളം

ധാര്‍മികത ലംഘിക്കപ്പെടുതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍.സ്ഥാപനത്തിന്റെ വാണിജ്യ താത്പര്യം മാത്രമല്ല അവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. പുതിയതായി രംഗത്തെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്നവര്‍ ഇത് മനസ്സിലാക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലപ്പോഴും വിവാദപരമായ കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് എന്നു പറയുന്നത് തെറ്റാണ്. മാധ്യമ പ്രവര്‍ത്തനമെന്ന പേരില്‍ അധാര്‍മികവും നീതിരഹിതവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് എതിര്‍പ്പ് ഏറുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ മാത്രമല്ല, മാധ്യമ രംഗത്തുള്ളവര്‍ പോലും മാധ്യമ രംഗത്തെ തെറ്റായ പ്രവണതകളെ തുറന്നുകാണിക്കുന്നുണ്ട്.  മാധ്യമ ചര്‍ച്ചകളില്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ആ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരെ മാത്രം ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍