കേരളം

മംഗളത്തില്‍ കയറരുത് എന്ന ഉപാധിയോടെ അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മംഗളം ഫോണ്‍ കെണി കേസില്‍ ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മംഗളം ഓഫീസില്‍ കയറരുത് എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

മുന്‍ മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയിലൂടെ കുടുക്കി എന്ന കേസിലാണ് അജിത് കുമാറും ജയചന്ദ്രനും അറസ്റ്റിലായത്. ചാനല്‍ മനപ്പൂര്‍വ്വം നടത്തിയ ഫോണ്‍ ട്രാപ്പിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജി വെച്ചിരുന്നു. ഫോണ്‍ കെണിയിലൂടെ റെക്കോര്‍ഡ് ചെയ്‌തെടുത്ത അശ്ലീല സംഭാഷണം ചാനല്‍ പുരത്തു വിട്ടിരുന്നു. സഹായം ചോദിച്ചെത്തിയ സ്ത്രീയെ മന്ത്രി ലൈംഗിക താത്പര്യത്തോടെ സെമീപിച്ചു എന്നായിരുന്നു ചാനലിന്റെ ആക്ഷേപം. എന്നാല്‍ ചാനല്‍ ഇത് മനപ്പൂര്‍വം കെട്ടിചമച്ചതാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ തെളിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി