കേരളം

പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും സ്ഥാനത്തുണ്ടാവില്ല: പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും സ്ഥാനത്തുണ്ടാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തുവന്നത്.

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയം നടപ്പാക്കുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയല്ലാത്ത ഒരു ഉദ്യോഗസ്ഥിനും സ്ഥാനത്തുണ്ടാവില്ല. സര്‍ക്കാര്‍ പറഞ്ഞതു നടപ്പാക്കും. അങ്ങനെയല്ലാതിരിക്കാന്‍ ഇതു വെള്ളരിക്കാപ്പട്ടണമല്ല. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശു നീക്കം ചെയ്തത് ആലോചനയില്ലാതെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുരിശു പൊളിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ആരെയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒരു മതവിഭാഗത്തിനും എതിരല്ല. 

കുരിശ് നീക്കം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി ജില്ലാ ഭരണ നേതൃത്വത്തിന് എതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെയായിരുന്നു കുരിശ് നീക്കാന്‍ നടപടിയെടുത്തത് എന്നായിരുന്നു മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത