കേരളം

മണി രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല: ഗോമതി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍:മന്ത്രി എംഎം മണി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മന്ത്രി മണി രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രിയെ പാര്‍ട്ടി ശാസിച്ചത് പാര്‍ട്ടിക്കാര്യമാണെന്നും ഗോമതി പറഞ്ഞു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമാണുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സമിതി മണിയെ പരസ്യമായി ശാസിച്ചിരുന്നു. 

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരക്കാരെ സന്ദരര്‍ശിച്ചിരുന്നു. സമരം യുഡിഎഫ് ഏറ്റൈടുക്കുമെന്നും കേരളത്തിലെ മുഴുവന്‍ സ്ത്രീകളേയും ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നത്.  ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് സമരക്കാരെ സന്ദര്‍ശിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം