കേരളം

ഡിജിപി ഇതൊന്നും കാണുന്നില്ലേ?, മണിയുടെ പ്രസംഗത്തിനെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രി എംഎം മണി ഇടുക്കി ഇരുപതേക്കറില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ഹൈക്കോടതി. എന്താണ് ഈ നാട്ടില്‍ നടക്കുന്നതെന്നും സംസ്ഥാന പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ചോദിച്ച ഹൈക്കോടതി പ്രസംഗത്തിന്റെ സിഡി ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നടപടി. മണിയുടെ പ്രസംഗം മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ എന്തും പറയാമെന്നാണോയെന്ന ചോദ്യവുമായാണ് ഇതിനോട് കോടതി പ്രതികരിച്ചത്. മണി സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. 

പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇടുക്കി എസ്പിയും ഡിജിപിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ഇക്കാര്യത്തില്‍ ലഭിച്ച പരാതികളില്‍ എന്തു നടപടിയെടുത്തുവെന്ന് ഇവര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍