കേരളം

മൂന്നാറില്‍ ആംആദ്മി പാര്‍ട്ടി നിരാഹാര സമരം അവസാനിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മന്ത്രി എംഎം മണി രാജി വെക്കണം എന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഒറ്റയ്ക്ക് സമരം ചെയ്തുകൊള്ളാം എന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സമരം അവസാനിപ്പിച്ചത്. 

പെമ്പിളൈ ഒരുമൈ മാത്രം നിരാഹാരം കിടന്നുകൊള്ളാമെന്നും ആം ആദ്മി പാര്‍ട്ടി നിരാഹാരമിരിക്കേണ്ടെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി  ഇന്നലെ പരസ്യമായി പറഞ്ഞിരുന്നു.

സി.ആര്‍. നീലകണ്ഠന്‍ സമരത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ പെമ്പിളൈ ഒരുമയുടെ പേരില്‍നിന്നും ആംആദ്മിയിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് ആംആദ്മി സമരത്തിന് പിന്തുണ നല്‍കിയാല്‍ മതി, നിരാഹാരമിരിക്കേണ്ടതില്ല. ബി.ജെ.പിയും കോണ്‍ഗ്രസും പെമ്പിളൈ ഒരുമയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. അതുപോലെ പിന്തുണ നല്‍കിയാല്‍ മതിയെന്നുമാണ് പെമ്പിളൈ ഒരുമൈയുടെ നിലപാട്.  ഇതിനിടെ ആരോഗ്യ നില വഷളായ സിആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിആറിന് പകരം മറ്റൊരു വനിതാ നേതാവ് നിരഹാരമിരിക്കുകയായിരുന്നു. 

മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം ഇന്ന നാലാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ ഒരുകൂട്ടര്‍ സമര പന്തല്‍ പൊളിക്കാന്‍ എത്തിയത് പ്രഗദേശത്ത് സങ്കര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സിപിഎം ്പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്നാണ് ഗോമതിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍