കേരളം

സെന്‍കുമാറിന്റെ നിയമനം വൈകും, പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ഇതിനായി സമീപിക്കാനാണ് നീക്കം. ഇതോടെ സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുമെന്ന് ഉറപ്പായി.

സുപ്രീം കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിനു ലഭിച്ചു. നേരത്തെ വിധിയുടെ പകര്‍പ്പ് സെന്‍കുമാര്‍ തന്നെ എത്തിച്ചിരുന്നെങ്കിലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികളിലേക്കു നീങ്ങാം എന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാര്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തീരുമാനമെടുക്കണം എന്നു ചൂണ്ടിക്കാട്ടി നല്‍കിയ കത്തിന് ഒപ്പമാണ് സെന്‍കുമാര്‍ വിധി പകര്‍പ്പ് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു നല്‍കിയത്. 

വിധി നടപ്പാക്കുമെന്നാണ് കോടതി ഉത്തരവു വന്നയുടനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിരുന്നില്ല. പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് പിണറായിയുടെ അഭിപ്രായം എന്നാണ് സൂചന. 

അതേസമയം സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള സാധ്യത വിരളമാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍