കേരളം

മൂന്നാര്‍: സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി

സമകാലിക മലയാളം ഡെസ്ക്


മൂന്നാര്‍: മൂന്നാറില്‍ നിരാഹാര സമരം നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗോമതി അഗസ്‌ററിന്‍, കൗസല്യ എന്നിവരെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. വൈദ്യസഹായം സ്വീകരിക്കില്ലെന്നും സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വൈദ്യസഹായം സ്വീകരിക്കാനുള്ള ആവശ്യം നിരാകരിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ഇതിനിടെ ആം ആദ്മി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. രക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദത്തെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തള്ളി. പെണ്ണിന്റെ മാനം കാക്കാനാണ് സമരമെന്നും ജീവനല്ല പ്രധാനമെന്നും അവര്‍ പറഞ്ഞു.

നിയമവിരുദ്ധമായാണ് ഗോമതിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയതെന്ന് സ്ഥലത്തുണ്ടായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളും ആംആദ്മി നേതാക്കളും ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഗോമതിയെ എല്ലാ ചട്ടങ്ങളും മറികടന്നാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. വനിതാ പൊലീസല്ല, പുരുഷ പൊലീസുകാരാണ് വനിതകള്‍ക്കുനേരെ ബലപ്രയോഗം നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. ഡ്രിപ്പ് സ്വീകരിക്കുന്നതിന് തങ്ങള്‍ പറഞ്ഞു സമ്മതിപ്പിച്ച ഗോമതിയെയും കൗസല്യയെയും പൊലീസ് ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയായിരുന്നുവെന്ന് ലതികാ സുഭാഷ് കുറ്റപ്പെടുത്തി.

അറസ്റ്റിലായവര്‍ക്കു പകരം രണ്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പന്തലില്‍ നിരാഹാരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ