കേരളം

ഡിജിപി നിയമനം സ്വാഭാവിക കാലതാമസംമാത്രം: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സ്വാഭാവിക കാലതാമസം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി അന്തിമമാണ്. അത് നടപ്പാക്കേണ്ടതാണ്. വിധി വന്ന് ഉടനെത്തന്നെ നടപ്പാക്കുക എന്നത് പ്രായോഗികമല്ല. ചില തടസ്സങ്ങളൊക്കെയുണ്ടാവും. അത്തരത്തിലുള്ള പ്രായോഗികമായ താമസംമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 'ചിലര്‍ക്ക് വിധി വന്ന് പിറ്റേദിവസംതന്നെ നടത്തണം എന്ന് തോന്നുന്നുണ്ടെന്ന് കരുതി സര്‍ക്കാരിന് അത് അങ്ങനെ ചെയ്യാന്‍ പറ്റൂല്ല.' മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നാളെ സെന്‍കുമാര്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. സെന്‍കുമാറിന്റെ കോടതിയലക്ഷ്യം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയ്ക്കായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്