കേരളം

സെന്‍കുമാര്‍ നാളെ മുതല്‍ ഡിജിപി? 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നാളെ ടിപി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിച്ചേക്കും. ഇത് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. അതേസമയം നിലവിലെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെയും തോമസ് ജേക്കബിന്റെയും സ്ഥാനമാനങ്ങളില്‍ തീരുമാനമായിട്ടില്ല.

തന്റെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനമുണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. നാളെ സെന്‍കുമാറിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കും. ഇതിന് ശേഷമായിരിക്കും റിവ്യൂഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരൂമാനമുണ്ടാകുക.

അതേസമയം ഇന്ന് കോടതി വിധി വന്നാല്‍ അത് നാളെ നടപ്പാക്കാനാകില്ലെന്നായിരുന്നു ഇക്കാര്യത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം. രാജ്യത്തെ നിയമകാര്യത്തില്‍ സുപ്രീം കോടതി വിധി അന്തിമാണ്. വിധി നടപ്പാക്കും മുമ്പ് സര്‍ക്കാരിന് മറ്റുകാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടായേക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ