കേരളം

പിസി ജോര്‍ജ് നാവു വാടകയ്ക്കു നല്‍കുന്ന കവലച്ചട്ടമ്പിയെന്ന് സുജ സൂസന്‍ ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

സ്ത്രീപീഡകര്‍ക്കും പട്ടിക ജാതി അവഹേളം നടത്തുന്നവര്‍ക്കും നാവു വാടകയയ്ക്കു നല്‍കുകയാണ് പിസി ജോര്‍ജ് ചെയ്യുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്. ക്രൂരമായ പീഡനത്തിനിരയായ നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നു ചോദിക്കുന്ന പിസി ജോര്‍ജ് കേരളത്തിന് അപമാനമായ രാഷ്ട്രീയക്കാരനാണെന്ന് സുജ സൂസന് ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സുജ സൂസന്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക കുറിപ്പ്:


'നിര്‍ഭയയെക്കാള്‍ ക്രൂരമായ പീഡനമായിരുന്നെന്നാണ് കോടതിയില്‍ പോയി ഈ പോലീസ് പറഞ്ഞത്.... പിറ്റേന്റെ പിറ്റേ ദിവസം എങ്ങനാ ഈ കൊച്ച് സിനിമാ അഭിനയിക്കാന്‍ പോയേ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനാ സിനിമയിലഭിനയിക്കാന്‍ പോയേ? ഏതാശുപത്രീലാ പോയേ? അയെന്നാ പീഡനമാ?'

പത്രസമ്മേളനം വിളിച്ച് ഇങ്ങനെ പറഞ്ഞത് രാഷ്ട്രീയത്തിലെ ഒരു കവലച്ചട്ടമ്പിയാണ്. അവരുടെ നാവുകള്‍ വാടകയ്ക്ക് കിട്ടും. ഇയാള്‍ നാവ് വില്ക്കുന്നു. 

ഈ നാവും പലപ്പോഴും പലര്‍ക്കുമായി വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. സ്ത്രീ പീഡനം, പട്ടിക ജാതി അവഹേളനം ഇവയൊക്കെ ചെയ്യുന്നവര്‍ക്കാണ് ഈ നാവ് സാധാരണയായി വാടകയ്ക്ക് കിട്ടുക. . മലയാളി ബൂര്‍ഷ്വാ ആധുനികതയെ ഏറ്റവും ആവേശത്തോടെ പുല്കിയത് മധ്യകേരളമാണ്. ആധുനിക സാമൂഹ്യ ബോധത്തിന്റെ നാട്. അതിന് അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാള്‍.

ശരീരം കീറിപ്പറിഞ്ഞ് കുടല്‍മാല പുറത്തുവന്നാലേ സ്ത്രീ പീഡനമാകൂ എന്നാണ് നിയമനിര്‍മാണ സഭയിലെ ഈ ബഹുമാന്യ അംഗം കരുതുന്നത്. ഏത് ലോകത്താണിയാള്‍ ജീവിക്കുന്നത്? പെണ്‍കുട്ടി പിറ്റേന്ന് ജോലിക്ക് പോകുന്നത് വലിയ അപരാധം. പീഡിപ്പിക്കപ്പെട്ടാല്‍ പിന്നെ എന്നെന്നേക്കുമായി ഇരുള്‍മുറിയില്‍ മിണ്ടാതിരിക്കണം.

പക്ഷേ, കാലം മാറി എന്നതു നിങ്ങളറിയണം. ഇനി ഈ അപമാനങ്ങള്‍ സഹിക്കാനാവില്ല. അവയെ പുതിയ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യും. ഡെറ്റോള്‍ ഒഴിച്ചു തേച്ചു കഴുകി ജോലിക്കു പോകും.നീതിക്കായി പോരാടും .സംഘടിക്കും. വാടകനാവുകള്‍ എത്ര അലച്ചാലും സ്ത്രികളുടെ ശബ്ദം ഉയരുക തന്നെ ചെയ്യും. അപമാനം പേടിച്ച് ഈ പെണ്‍കുട്ടി ഒന്നും പുറത്തു പറയില്ല എന്നു കരുതിയ ഒരു വീരന്‍ ഇന്ന് അഴികള്‍ക്കു പിന്നിലാണെന്നത് മറക്കരുത്.ഇനിയും പെണ്ണ് പറയുക തന്നെ ചെയ്യും. ശബ്ദം ഉയരുക തന്നെ ചെയ്യും.

പിസി ജോര്‍ജുമാര്‍ മാറി നില്ക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്