കേരളം

പിണറായി സര്‍ക്കാരിന്റെ 17മാസം; കൊല്ലപ്പെട്ടത് 17 ബിജെപി പ്രവര്‍ത്തകരെന്ന് ബിജെപി എംപിമാര്‍ ലോക്‌സഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ  ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി എംപി പ്രഹ്ലാദ് ജോഷി ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി പതിനേഴുമാസമാകുമ്പോള്‍ കൊലചെയ്യപ്പെട്ടത് 17 ബിജെപി പ്രവര്‍ത്തകരാണെന്നും എംപി പറയുന്നു.

ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനത്ത് കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഇരുവരും കൂട്ടുകാരാണ്. എന്നാല്‍ ലോക്‌സഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി കൊലചെയ്യപ്പെട്ട ബിജെപി പ്രപര്‍ത്തകരുടെ പേര് വിവരങ്ങള്‍ വായിക്കുകയും ചെയ്തു. അസഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രസംഗിക്കുന്നവര്‍ വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തുന്നവരെ കൊന്നൊടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും എംപി പറഞ്ഞു.

ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ഈ സംസ്ഥാനത്തുനിന്നാണ്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും കൊലചെയ്യപ്പെടുന്നു. അവര്‍ ശബ്ദിച്ചില്ലെങ്കിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുമ്പോള്‍ മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. കൊല്ലാനുള്ള ലൈസന്‍സല്ല രാഷ്ട്രീയമെന്നും എംപി ലോക്‌സഭയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി