കേരളം

പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ എത്തിയപ്പോഴുള്ള സ്വഭാവിക പ്രതികരണം മാത്രം മുഖ്യമന്ത്രിയുടെതെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം മനപൂര്‍വ്വമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ എത്തിയപ്പോഴുള്ള സ്വഭാവിക പ്രതികരണം മാത്രം മുഖ്യമന്ത്രിയുടെതെന്ന് കോടിയേരി സംസ്ഥാസെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നും തന്നെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം ബോധപൂര്‍വമോ കരുതിക്കൂട്ടിയോ ആയിരുന്നില്ലെന്നും കോടിയേരി സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. 

സിപിഎം സംസ്ഥാനസമ്മേളനത്തിന് തൃശൂര്‍ വേദിയാകും. ഫെബ്രുവരി മാസത്തിലാണ് സമ്മേളനം. സപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും നടത്തും. ജനുവരിയോടെ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുള്ളത്. 

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷവും നടക്കുന്ന ആദ്യസേമ്മേളനം കൂടിയാണ് ഇത്. സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി സമ്മേളനമെത്തുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നുള്ളത് തന്നെയാകും സമ്മേളനങ്ങളിലെ മുഖ്യചര്‍ച്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും