കേരളം

സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പരാമര്‍ശം ഉള്‍പ്പെടെ ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. സംസ്ഥാന സെക്രട്ടറിയേറ്റീന് ശേഷം തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും. തലസ്ഥാനത്തുണ്ടായ സിപിഎം ബിജെപി സംഘര്‍ഷം, മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയര്‍ത്ത് സംസാരിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും. 

പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതി തീരുമാനിക്കലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും, നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാകും. കടക്ക് പുറത്തെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അധിക്ഷേപിച്ചതില്‍ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെ അംഗങ്ങളായ പലര്‍ക്കും മുഖ്യമന്ത്രിയുടെ നടപടിയില്‍ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും. 

സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ആരായാനായി മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും. ഇതുകൂടാതെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയവും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്