കേരളം

രാഷ്ട്രീയ കൊലപാതകം കൂടുതല്‍ പിണറായിയുടെ നാട്ടില്‍; ലോക്‌സഭയില്‍ ഇടതുബഹളം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിണറായി വിജയന്റെ നാട്ടിലാണ് കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം. എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരാണ് ശൂന്യവേളയില്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ഇരുവരും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നായിരുന്നു ഇടതു എംപിമാരുടെ ആവശ്യം. പി കരുണാകരന്‍, എംബി രാജേഷ്, പികെ ശ്രീമതി ഉള്‍പ്പടെയുള്ള എംപിമാരുടെ നേതൃത്വത്തിലായിരുന്നു ബഹളം. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടു. സഭയില്‍ ഇല്ലാത്ത ആളുകളുടെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇടത് എംപിമാരുടെ നിലപാട്.

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍  ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി പതിനേഴുമാസമാകുമ്പോള്‍ കൊലചെയ്യപ്പെട്ടത് 17 ബിജെപി പ്രവര്‍ത്തകരാണെന്നും എംപി പ്രഹ്ലാദ്  ജോഷി പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരും സംസ്ഥാനത്ത് കൊല്ലപ്പെടുന്നെന്നായിരുന്നു മിനാക്ഷി ലേഖി ലോക്‌സഭയില്‍ പറഞ്ഞത്. അസഹിഷ്ണുതയ്‌ക്കെതിരെയും ജനാധിപത്യത്തിനും വേണ്ടി പ്രസംഗിക്കുന്നവര്‍ വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തുന്നവരെ കൊന്നൊടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും 

ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് കേരളത്തില്‍ നിന്നാണെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിച്ചില്ലെങ്കിലും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും കൊല്ലാനുള്ള ലൈസന്‍സല്ല രാഷ്ട്രീയമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ നിലപാട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു