കേരളം

സംസ്ഥാനത്ത് കോളറ പടരാന്‍ സാധ്യത: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയായ കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തേയും കോളറ മരണങ്ങളാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. പത്ത് ദിവസം മുന്‍പാണ് പശ്തിമബംഗാളില്‍ നിന്നും ഇന്ത്യയിലെത്തിയ തൊഴിലാളികളില്‍ കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കേരളത്തിലിതുവരെ ആറ് പേര്‍ രോഗം പിടിപെട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുമുള്ള വെള്ളം, ആഹാരം എന്നിവയിലൂടെയാണ് കോളറ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കോളറ ടോക്‌സിന്‍ എന്ന വിഷവസ്തു ഉല്‍പാദിപ്പിക്കുകയും അത് വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി