കേരളം

ജി സുധാകരന്‍ നാളെ ക്യാമറയ്ക്കു മുന്നിലെത്തും, നായകനായി

സമകാലിക മലയാളം ഡെസ്ക്

ന്ത്രി ജി സുധാകരന്‍ നാളെ നായകനായി ക്യാമറയ്ക്കു മുന്നിലെത്തും. സ്വന്തം കവിതയുടെ വീഡിയോ ചിത്രീകരണത്തിലാണ് തനി കുട്ടനാട്ടുകാരനായ നായകനായി മന്ത്രി എത്തുന്നത്. പരീത് പണ്ടാരി എന്ന സിനിമയുടെ സംവിധായകന്‍ ഗഫൂര്‍ വൈ ഇല്യാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജി സുധാകരന്റെ മാസ്മരികം എന്ന കവിതയാണ് വിഡിയോ ആല്‍ബമാക്കുന്നത്. 2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയാണ് ആല്‍ബമാക്കുന്നത്. കാസര്‍കോട് സ്വദേശി ബാബു പ്രസാദാണ് സംഗീതം ഒരുക്കിയത്. മന്ത്രിയുടെ ഗണ്‍മാന്‍ മുതല്‍ െ്രെഡവര്‍ വരെ മുഖ്യപങ്ക് വഹിക്കുന്നു എന്നതാണ് ആല്‍ബത്തിന്റെ പ്രത്യേകത. 

ആല്‍ബത്തിനുവേണ്ടി കവിത ആലപിക്കുന്നത് മന്ത്രിയുടെ ഗണ്‍മാനാണ്. ന്ത്രിയുടെ െ്രെഡവര്‍ മുഹമ്മദ് ഷിബിനും സുഹൃത്ത് ഷെബാബും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നെഹ്രുട്രോഫി വള്ളംകളിക്ക് മുന്നോടിയായി കവിതയുടെ വീഡിയോ ലോഞ്ചിങ് നടത്താനാണ് പദ്ധതി.

മന്ത്രി ജി.സുധാകരനുമായുള്ള അടുപ്പമാണ് ഗഫൂര്‍ വൈ.ഇല്യാസിനെ കവിതയുടെ ദൃശ്യാവിഷ്‌കാരം ചെയ്യാന്‍ എത്തിച്ചത്. 'മേരാ നാം ഗുണ്ട' എന്ന രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗഫൂര്‍. കവിത ആല്‍ബമാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ക്യാമറയ്ക്കു മുന്നില്‍ ആരു വരും എന്ന ചോദ്യത്തിന് മന്ത്രി സുധാകരന്‍ എന്നല്ലാതെ മറ്റ് ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഗഫൂര്‍ വൈ ഇല്യാസ് പറയുന്നു. മന്ത്രിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ ജീവിതത്തില്‍ അഭിനയിക്കാത്ത മന്ത്രി ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാനെത്തുകയാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ